തൃശൂര്‍: നമ്മളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ധാരാളം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ കാക്കയാണോ പൂച്ചയാണോയെന്ന് മനസിലാകാത്ത അവസ്ഥ.
ചിത്രം കാക്കയുടേതാണെന്നും എന്നാല്‍ അല്ല പൂച്ചയുടെയുമാണെന്നുമുളള അഭിപ്രായങ്ങളുണ്ട്. എന്നാല്‍ കേട്ടോളൂ ആദ്യം കാക്കയാണെന്ന് തോന്നുമെങ്കിലും ഇതൊരു പൂച്ചയുടെ ചിത്രമാണ്. ഒരു പൂച്ച തല തിരിച്ച് ക്യാമറയിലേക്ക് നോക്കുന്നതാണ് ചിത്രം. ഒറ്റനോട്ടത്തില്‍ കാക്കയാണെന്ന് തോന്നിപ്പിക്കുമെങ്കിലും കുറച്ച് നേരം നോക്കിയാല്‍ പൂച്ചയാണെന്ന് ചിലപ്പോള്‍ മനസ്സിലാകും.
‘ക്രൂ’വിന്റെ റിസര്‍ച്ച് ഡയറക്ടറായ റോബര്‍ട്ട് മാഗ്യൂര്‍, മാധ്യമപ്രവര്‍ത്തകയും ട്രാന്‍സ്ലേറ്ററും എഴുത്തുകാരിയുമായ ഫെര്‍നാന്‍ഡോ ലിസാര്‍ഡോ തുടങ്ങി നിരവധി പേരാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
This picture of a crow is interesting because…it's actually a cat pic.twitter.com/dWqdnSL4KD
— Robert Maguire (@RobertMaguire_) October 28, 2018
Discussion about this post