വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി; കാശ്മീര്‍ സഞ്ചരിക്കരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തിലാണ് അമേരിക്ക പൗരന്മാര്‍ക്ക് ലെവല്‍ രണ്ട് മുന്നറിയിപ്പ് നല്‍കിയത്.

വാഷിങ്ടണ്‍: ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കരുതെന്ന് വിനോദ സഞ്ചാരികള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ജമ്മു കാശ്മീരിലും, പാകിസ്താന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലും സന്ദര്‍ശനം നടത്തുന്നവര്‍ക്കാണ് മുന്നറിയിപ്പ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തിലാണ് അമേരിക്ക പൗരന്മാര്‍ക്ക് ലെവല്‍ രണ്ട് മുന്നറിയിപ്പ് നല്‍കിയത്.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീവ്രവാദികള്‍ തിരക്കേറിയ വിനോദ സഞ്ചാര മേഖലകള്‍ ലക്ഷ്യം വെക്കുമെന്നതിനാലാണ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുല്‍വാമയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ ശ്രമിക്കുന്ന കാശ്മീരിന് വിദേശ രാജ്യങ്ങളിലെ വിലക്ക് തിരിച്ചടിയാണ്.

Exit mobile version