ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാകിസ്താന് കേസെടുത്തു. ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ച് പാകിസ്താന് വനംവകുപ്പാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ വ്യാപകമായി മരങ്ങള്‍ നശിച്ചെന്നാണ് പാകിസ്താന്റെ ആരോപണം.
സംരക്ഷിത വനമേഖലയില്‍ നടത്തിയ ബോംബാക്രമണത്തില്‍ വന്‍തോതില്‍ പൈന്മരങ്ങള് നശിച്ചു. ‘പ്രകൃതി ഭീകരത’ എന്നാണ് ഇന്ത്യയുടെ വ്യോമാക്രമണത്തെ വിശേഷിപ്പിച്ച് പാക് കാലാവസ്ഥാ വ്യതിയാനമന്ത്രി മാലിക് അമീന് അസ്ലം പറഞ്ഞു. ഈ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനാണ് പാകിസ്താന് ശ്രമിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഇന്ത്യ പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയത്. പുല്‍വാമയില്‍ 44 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടതിന് തിരിച്ചടിയായിരുന്നു വ്യോമാക്രമണം.
Discussion about this post