ലണ്ടന്‍: പാരീസില്‍ ഫുട്‌ബോള്‍ വിജയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു. ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം ആഘോഷിച്ച യുവാവിനാണ് കുത്തേറ്റത്. ടാക്‌സിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നിടയിലാണ് യുവാവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയമറിയുന്നത്.
ഇതോടെ ടാക്സി ഡ്രൈവര്‍ ഇത് എതിര്‍ത്തു. തുടര്‍ന്ന വാഹനത്തിനുള്ളില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യുവാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും സംഘത്തിലുണ്ടായിരുന്ന യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് കുത്തേറ്റു.
നെഞ്ചില്‍ കുത്തേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.