ഹെയ്തി: ഹെയ്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പ്രസിഡന്റ് ജുവനല്‍ മോയിസിന്റെ നയങ്ങളാണ് രാജ്യത്തെ ഇത്രയേറെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭവും കലാപങ്ങളും തുടരുന്ന ഹെയ്തിയില്‍ കടുത്ത പട്ടിണിയാണ്. ഒരു നേരത്തെ അന്നം കിട്ടാതെ ചെളി മണ്ണ് ഭക്ഷിച്ചാണ് പലരും ജീവന് നിലനിര്‍ത്തുന്നത്.
കലാപങ്ങള്‍ മൂലം വര്‍ഷങ്ങളായി ദാരിദ്ര്യം അനുഭവിക്കുകയാണ് ഹെയ്തിയിലെ ജനങ്ങള്‍. പ്രസിഡന്റ് ജുവനല്‍ മോയിസിനെതിരായ പ്രക്ഷോഭവും കലാപങ്ങളും മൂലം പ്രതിസന്ധിയിലായ ഹെയ്തിയില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണ്. ഇവരുടെ പ്രധാന വരുമാന മാര്‍ഗമാണ് ചെളിമണ്ണ്.
ചെളിമണ്ണ് ഉദര രോഗങ്ങള്‍ക്കും ചര്‍മ്മ സംരക്ഷണത്തിനുമായാണ് ഹെയ്തിയന്‍ ജനത ഉപയോഗിക്കുന്നത്. കാലങ്ങളായി ഇത് ഉപയോഗിച്ച് പാത്രങ്ങളും കുടങ്ങളും പൂച്ചട്ടികളും നിര്‍മ്മിക്കുന്നു. ഈ ചെളിമണ്ണ് ജീവന് നിലനിര്‍ത്താന്‍ ഭക്ഷിക്കേണ്ട ഗതികേടിലാണ് ഈ ജനത.
Discussion about this post