യാങ്കോണ്‍: അതിയായ സന്തോഷം കൊണ്ട് ബോധം കെട്ട് വീണ് ലോകമെമ്പാടുമുള്ളവരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പാരഗ്വായ് സുന്ദരി ക്ലാര സോസ (24). മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ മല്സരവേദിയിലാണ് സംഭവം. മ്യാന്മറിലെ യാങ്കോണില്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ മല്‍സരവേദിയിലായിരുന്നു നാടകീയ സംഭവങ്ങള്‍. ക്ലാര സോസ പ്രഖ്യാപനം കേട്ടു വേദിയില്‍ ബോധം കെട്ടുവീഴുകയായിരുന്നു.
രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയുടെ കൈപിടിച്ചു നില്‍ക്കുകയായിരുന്നു ക്ലാര. പ്രഖ്യാപനം കേട്ടപ്പോള്‍ ഞെട്ടി നിന്ന ക്ലാരയെ മീനാക്ഷി താങ്ങിപ്പിടിക്കാന്‍ ശ്രമിച്ചെലും വെറുതെയായി. എല്ലാവരും ചുറ്റും കൂടി നില്‍ക്കുന്നതിനിടെ, ബോധം വീണ്ടെടുത്ത സുന്ദരി പിന്നെ വിതുമ്പി കിരീടം ചൂടി.
നിയമവിദ്യാര്‍ഥിയായ ക്ലാര ഒരു പാചകവിദഗ്ധകൂടിയാണ്. സ്വന്തമായി റസ്റ്റോറന്റ് തുടങ്ങണമെന്ന സ്വപ്നവുമായി ജീവിക്കുന്ന അവര്‍ക്ക് മറ്റൊരു മോഹം കൂടിയുണ്ട്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിട്ടു കാണണം. മറ്റൊന്നിനുമല്ല, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയാകണമെന്ന് ഉപദേശിക്കാനാണ് അത്.
Discussion about this post