വാഷിങ്ടണ്‍: ഹാലൊവീല് ആഘോഷത്തിന്റെ ഭാഗമായി കുട്ടി പിശാചുക്കളും സുന്ദരികളായ യക്ഷികളും ചേര്‍ന്ന് ഞായറാഴ്ച്ച വൈറ്റ് ഹൗസും പരിസരവും പ്രേതാലയമാക്കി. വെള്ള നിറത്തില്‍ മാത്രം കാണാറുള്ള വൈറ്റ് ഹൗസിന്റെ തൂണുകള്‍ വൈക്കോല്‍ പൊതിഞ്ഞ നിലയിലായിരുന്നു. പുറത്തേക്കുള്ള കവാടത്തിനിരുവശവും കടും ഓറഞ്ച് നിറത്തിലുള്ള മത്തങ്ങയും പഴങ്ങളും അലക്ഷ്യമായി ഇട്ടിരുന്നു.
ഓറഞ്ച് നിറത്തിലുള്ള പരവതാനിയിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും പുറത്തേക്ക് വന്നു. പ്രഥമ വനിതയുടെ കൈവശം ഒരു കൂട നിറയെ ചോക്ലേറ്റും ഉണ്ടായിരുന്നു. കുട്ടി പിശാചുക്കളും സുന്ദരികളായ യക്ഷികളും ചേര്‍ന്ന് അവ കൈപ്പറ്റി. പ്രസിഡന്റിനൊപ്പം ഫോട്ടോ എടുത്താണ് പലരും മടങ്ങിയത്.
കാര്‍ഷിക വിളവെടുപ്പ് ഉല്‍സവങ്ങള്‍ക്ക് തങ്ങളുടെ പൂര്‍വികര്‍ എത്തുമെന്ന വിശ്വാസവും പിശാചിനെ പ്രകോപിപ്പിക്കാതെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറണമെന്നതുമാണ് ഹാലൊവീന് ആഘോഷങ്ങള്‍ക്ക് പുറകിലുള്ള വിശ്വാസം. കുട്ടി ചാത്തന്മാരെ പ്രതിനിധീകരിക്കുന്ന കുട്ടികള്‍ക്ക് ചോക്ലേറ്റും മറ്റും നല്‍കുന്നത് ഇതിനാണ്. ഒക്ടോബര്‍ 31 നാണ് മിക്കയിടങ്ങളിലും സാധാരണയായി ആഘോഷങ്ങള്‍ക്കും ഘോഷയാത്രയ്ക്കുമായി
തെരഞ്ഞെടുക്കാറുള്ളത്.
Discussion about this post