ഒരു രാത്രി പുലര്‍ന്നപ്പോള്‍ ശതകോടീശ്വരനായി മാറി.. അതോടെ അഹങ്കാരം വര്‍ധിച്ചു. 2002 ല്‍ 10 മില്ല്യണ്‍ പൗണ്ട് ലോട്ടോ വിജയിച്ച ആളായിരുന്നു മൈക്കിള്‍ കരോള്‍. ഇന്ന് നിത്യവൃത്തിയ്ക്കായി ഇന്ന് വിറക് ശേഖരിക്കുകയാണ് മൈക്കിള്‍. മാലിന്യം നീക്കം ചെയ്യുന്ന തൊഴില്‍ ചെയ്യുമ്പോഴാണ് മൈക്കിളിനെ തേടി ഭാഗ്യമെത്തിയത്. 19ാം വയസ്സിലാണ് നോര്‍ഫോക്കുകാരനായ കരോളിന് 10 മില്ല്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചത്. ഇതോടെ ജോലി ഉപേക്ഷിച്ച മൈക്കിള്‍ ജീവിതം ആസ്വദിക്കാന്‍ തീരുമാനിച്ചു. മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിച്ചും വന്‍തുകകള്‍ക്ക് പന്തയം വച്ചും വാര്‍ത്തകളില്‍ നിറഞ്ഞു.
തന്റെ മെഴ്‌സിഡസില്‍ നിന്ന് ആള്‍ക്കൂട്ടത്തിന് ബിഗ് മാക്കും നഗ്ഗെറ്റ്സും എറിഞ്ഞത് മാധ്യമശ്രദ്ധ നേടിയിരുന്നു. ഒരു ദിവസം 10,000 പൗണ്ട് ആണ് തന്റെ ആഡംബര ജീവിതത്തിനു വേണ്ടി പൊടിച്ചിരുന്നതെന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് വന്‍ വാര്‍ത്തയായിരുന്നു. 4000 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിട്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. 2002 മുതല്‍ 2012 വരെയുളള ആഡംബര ജീവിതം മൈക്കിളിനെ കടക്കാരനാക്കി. കയ്യില്‍ പണമില്ലായതോടെ സുഹൃത്തുക്കള്‍ കയ്യൊഴിഞ്ഞു. അടുത്തുള്ള പബ്ബുകളില്‍ പോലും കരോളിനെ കയറ്റാതെ വിലക്ക് ഏര്‍പ്പെടുത്തി. ഒടുവില്‍ സ്‌കോട്ട്ലണ്ടിലേക്ക് താമസം മാറിയാണ് കരോള്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നത്.
ഇപ്പോള്‍ ജീവിക്കാനായി മണിക്കൂറില്‍ 10 പൗണ്ടിനാണ് മൈക്കിള്‍ ജോലി ചെയ്യുന്നത്. വിറകു വെട്ടി കരിയാക്കി വില്‍പ്പന നടത്തിയാണ് നിത്യവൃത്തിയ്ക്കുളള പണം കണ്ടെത്തുന്നത്. ’50 കിലോ ബാഗുകളില്‍ കരി നിറയ്ക്കും, വിറക് വെട്ടി ഫില്ലിംഗ് സ്റ്റേഷനില്‍ വില്‍ക്കും. രാവിലെ 6 മണിക്ക് പണിക്ക് ഇറങ്ങിയാല്‍ 12 മണിക്കൂറെങ്കിലും മൊറായ് എല്‍ജിനിലെ ഫ്യുവല്‍ മെര്‍ച്ചന്റിന്റെ സ്ഥാപനത്തില്‍ കരോള്‍ ജോലി ചെയ്യും.സ്വന്തമായി ഉണ്ടായിരുന്ന വീടും വസ്തുവകകളും കാറുകളുമെല്ലാം കടക്കാര്‍ കൊണ്ടു പോയി.
കഠിനാദ്ധ്വാനം ചെയ്തു ജീവിക്കാന്‍ തുടങ്ങിയതോടെ സന്തോഷമെന്താണ് താന്‍ അറിഞ്ഞുവെന്നും പാപ്പാരായത് നന്നായെന്നും കരോള്‍ രാജ്യാന്തര മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ഞാന്‍ അദ്ധ്വാനിക്കാത്ത പണമായിരുന്നു കയ്യില്‍ വന്നപ്പോള്‍ ഭ്രമിച്ചു ആസ്വദിച്ചു, അളവില്ലാതെ ചെലവഴിച്ചു, തെല്ലും ദുഖമില്ല. ജീവിതം നന്നായി തന്നെ മുന്നോട്ടു പോകുന്നു. കരോള്‍ പറയുന്നു.