സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ സമ്മാനം രണ്ടുപേര്‍ക്ക് പ്രഖ്യാപിക്കും. സ്വീഡിഷ് അക്കാദമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ലെയും ’19ലെയും ഒന്നിച്ചാകും ഇത്തവണ പ്രഖ്യാപിക്കുക. ഇതിനായി അക്കാദമി പോളിസികള്‍ ഭേദഗതി ചെയ്തെന്നും ചിലരുടെ രാജിക്ക് വരെ ഇത് വഴിവെച്ചെന്നും അക്കാദമി വെളിപ്പെടുത്തുന്നു.
ലൈംഗിക അപവാദത്തെ തുടര്‍ന്നാണ് 2018ലെ സാഹിത്യത്തിനുള്ള പുരസ്കാരം ഒഴിവാക്കിയത്. 1949ന് ശേഷം ആദ്യമായാണ് കഴിഞ്ഞതവണ പുരസ്കാരം നല്‍കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.
2017ല്‍ ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോക്കാണ് സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചത്.
Discussion about this post