ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞു. ലിബിയയിലെ ഏറ്റവും വലിയ ഓയില്‍ ഫീല്‍ഡ് തുറന്നതും യുഎസില്‍ എണ്ണ ഉല്പാദനം വര്‍ധിക്കുമെന്ന പ്രതീക്ഷയുമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ കാരണം.
ഡിസംബര്‍ മുതല്‍ അടച്ചിട്ടിരുന്ന ലിബിയയിലെ എല്‍ ശരാര എന്ന ഓയില്‍ ഫീല്‍ഡാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇവിടെ നിന്ന് ദിവസവും 80,0000 ബാരല്‍ എണ്ണ ഉല്പാദിപ്പിക്കാന് ലക്ഷ്യമിട്ടാണ് ഇത് തുറന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രന്റ് ക്രൂഡിന് ബാരലിന് 62 സെന്റും വെസ്റ്റ് ടെക്സ്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡിന് ബാരലിന് 44 സെന്റുമാണ് കുറഞ്ഞത്. ഇന്ത്യ വാങ്ങുന്ന ബ്രന്റ് ക്രൂഡ് ഓയിലിന് ബാരലിന് 65.05 ഡോളറാണ് ഇപ്പോഴത്തെ വില.
Discussion about this post