എല്ല: വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ട് വഴരെ വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകാന്‍ ഏത് സാഹസത്തിനും ചിലര്‍ മുതിരാറുണ്ട്. അത്തരത്തില്‍ ഒരു പുതിയ കുടുംബം നടത്തിയ സാഹസികതയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഒപ്പം വിമര്‍ശനവും.
ട്രാവല്‍ ബ്ലോഗറായ റാഖേലും മിഗ്വേലുമാണ് ഫോട്ടോഷൂട്ടിനായി സാഹസികത കാണിച്ചത്. ഒരു പാലത്തില്‍ കൂടി മുമ്പോട്ടു നീങ്ങുന്ന ട്രെയിനിന്റെ ബോഗിയിലെ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് പോസ് ചെയ്തു നിന്നു. ശ്രീലങ്കയിലെ ചെറിയ ഗ്രാമമായ എല്ല എന്ന സ്ഥലത്ത് വച്ചാണ് ഇവര്‍ ചിത്രം പകര്‍ത്തിയത്. തുടര്‍ന്ന് ഇവര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തുകയായിരുന്നു.
ലൈക്കുകളും ഷെയറുകളും വാരിക്കീട്ടുന്നതിന് ഇത്തരം അപകടകരമായ ശ്രമങ്ങള്‍ നടത്തുന്നത് ഇത് ആദ്യമല്ല. നേരത്തെയും പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ സ്വദേശികളായ ദമ്പതികളുടെ മരണമായിരുന്നു അവസാനം സോഷ്യല്‍ മീഡിയ കണ്ടത്. എന്നാല്‍ ഇത്തരത്തിലുള്ള സാഹസിക രംഗങ്ങള്‍ ഒഴിവാക്കണമെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ട്രെയിന്‍ വളരെ പതിയെ പോയപ്പോഴാണ് ഈ ചിത്രം പകര്‍ത്തിയതെന്നാണ് ദമ്പതികളുടെ വാദം.