ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പാകിസ്താന്. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മസൂദ് അസറിനെ ആഗോള തീവ്രവാദിയായി മുദ്രകുത്തണമെന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ആവശ്യത്തിനെതിരായി നിലപാടെടുത്ത പാകിസ്താന് അത് പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയ്ഷെ മുഹമ്മദിനെ അടിച്ചമര്‍ത്താനാണ് തീരുമാനമെന്നും പാകിസ്താന്റെ ഭാഗത്ത് നിന്നും ജയ്ഷെയ്ക്കെതിരായ നടപടി ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നും പാകിസ്താന് സര്‍ക്കാരിലെ ഉന്നതല വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ജയ്ഷെയ്ക്കെതിരെ മാത്രമല്ല നിരോധിക്കപ്പെട്ട എല്ലാ സംഘടനകള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും പാകിസ്താന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് പാകിസ്താന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ജയ്ഷെ തലവന്‍ അസര്‍ മരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അസറിന്റെ കുടുംബം ഈ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നു. പാക് സര്‍ക്കാരും വാര്‍ത്ത സ്ഥിരീകരിക്കാന്‍ തയ്യാറായില്ല.
Discussion about this post