മഞ്ഞ് മലയില്‍ രാഞ്ജിയായി ഫോട്ടോയ്ക്ക് പോസ് ചെയ്തു; കണ്ണടച്ച് തുറക്കും മുന്‍പേ 77കാരിയെ തിരയെടുത്തു! ഒടുവില്‍ മുത്തശ്ശിയ്ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍

തിരകളില്‍പ്പെട്ട് ജൂഡിത്ത് ഏറെ ദൂരം മുന്നോട്ടു പോയി.

മഞ്ഞ് സിംഹാസനത്തില്‍ ഇരിക്കുന്ന മുത്തശ്ശിയുടെ ചിത്രവും ശേഷമുണ്ടായ സംഭവ ബഹുലവുമായ കഥയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം ചര്‍ച്ചയാകുന്നത്. മഞ്ഞിന്റെ സിംഹാസനം പോലെ ഉള്ള ആകൃതി കണ്ടപ്പോഴുള്ള ഒരു ആഗ്രഹമാണ് വലിയ വിപത്തില്‍ എത്തിച്ചത്. മുത്തശ്ശിയുടെ കുട്ടികാലം മുതലുള്ള ആഗ്രഹമാണ് രാഞ്ജിയെ പോലെ ആകണമെന്ന്. ഐസ് കൊണ്ടുള്ള ഇരിപ്പടം കണ്ടതോടെ ഉറപ്പിച്ചു, അവിടെ ഇരുന്ന് ഒരു ചിത്രം എടുക്കാമെന്ന്.

കിരീടം വച്ച സിംഹാസനത്തില്‍ ഇരുന്ന് നാട് ഭരിക്കുന്നത് അവര്‍ പല തവണ ഭാവനയില്‍ കണ്ടത് ഒരു നിമിഷം മഞ്ഞ് സിംഹാസനത്തിലിരുന്ന് സഫലമാക്കാം എന്ന് 77കാരിയായ ജൂഡിത്ത് സ്‌ട്രെങ് എന്ന മുത്തശ്ശി ഉറപ്പിക്കുകയായിരുന്നു. അങ്ങിനെ ഇരിപ്പടത്തില്‍ ഇരുന്ന് പേരക്കുട്ടിയെ കൊണ്ട് ഫോട്ടോ എടുക്കാനും ഏല്‍പ്പിച്ചു. കണ്ണടച്ച് തുറക്കും നേരം മുത്തശ്ശിയെ തിരമാല വന്ന് കൊണ്ടുപോയി.

തിരകളില്‍പ്പെട്ട് ജൂഡിത്ത് ഏറെ ദൂരം മുന്നോട്ടു പോയി. രക്ഷിക്കാനായി കുടുംബാംഗങ്ങള്‍ അലറി വിളിച്ചു. ഒടുവില്‍ ഫ്‌ലോറിഡയില്‍ നിന്ന് ആ വഴി വരികയായിരുന്ന ഒരു ബോട്ട് ക്യാപ്റ്റന്‍ റാന്‍ഡി ലകൗണ്ടാണ് രക്ഷയ്ക്ക് എത്തിയത്. കടലില്‍ വീഴുന്നതിനു മുന്‍പ് ഇവരുടെ ചെറുമകള്‍ ക്രിസ്റ്റിന്‍ മുത്തശ്ശിയുടെ ഈ ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു. ഫോട്ടോസ് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

ഈ കടല്‍ത്തീരം അറിയപ്പെടുന്നത് തന്നെ ഡയമണ്ട് ബീച്ച് എന്നാണ്. നിറയെ ഐസ് പാളികള്‍ ഇടകലര്‍ന്ന് വൈര്യക്കടലാണ് ഇത്. ഈ കാഴ്ച കാണാനായി ധാരാളം സഞ്ചാരികള്‍ പലയിടത്തു നിന്നും ഇവിടെ എത്തുന്നുണ്ട്. ”വളരെ സുരക്ഷിതമാണെന്ന് വിചാരിച്ചാണ് കടലിനു അത്ര അടുത്ത് നിന്നതും, മഞ്ഞുകട്ടയില്‍ കയറി ഇരുന്ന് ഫോട്ടോ എടുത്തതും, അപ്രതീക്ഷിതമായി ഒരു വലിയ തിര വന്ന് എന്നെയും മഞ്ഞ് കല്ലിനെയും മൂടി, ഞാന്‍ തെന്നി താഴെ വീണു. ‘ അമ്പരപ്പും ഭയവും വിട്ടു മാറാതെ മുത്തശ്ശി പറയുന്നു. മുത്തശ്ശിയുടെ അപ്രതീക്ഷിത അപകടത്തോടെ ഡയമണ്ട് ബിച്ചീലെ ഐസ് പാളികളുടെ മുകളില്‍ കയറുന്നതില്‍ ചില നിയന്ത്രണങ്ങളൊക്കെ വന്നിട്ടുണ്ട്.

Exit mobile version