വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കയില്‍ നിന്നുള്ള സഹായം വെനസ്വേലന്‍ അതിര്‍ത്തിയില്‍ വച്ച് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഉപരോധം.
178 മെട്രിക്ക് ടണ്‍ അരിയെത്തുന്നത് തടയാന്‍ ശ്രമിച്ച 6 സൈനികര്‍ക്കെതിരെയാണ് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്. ഇവരുടെ അമേരിക്കയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനും തീരുമാനമായി. നേരത്തെ 12 ഓളം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ വിസ അമേരിക്ക റദ്ദാക്കിയിരുന്നു.
Discussion about this post