ബീജിങ്: തങ്ങള്‍ ഒരിക്കലും ഇന്ത്യയേയും പാകിസ്താനേയും ആണവശക്തികളായി അംഗീകരിച്ചിട്ടില്ലെന്നും, ഇനി ആ നിലപാടില്‍ മാറ്റമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചൈന. ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്തിനു പിന്നാലെ ആണവശക്തിയെന്ന പദവി ഉത്തര കൊറിയക്ക് നല്കാന് തങ്ങള്‍ തയ്യാറല്ലെന്നും ചൈന അറിയിച്ചു.
അമേരിക്കയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും നല്കിയതു പോലെ ആണവരാജ്യം എന്ന പദവി ഉത്തര കൊറിയ്ക്കും നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് ചൈനീസ് വക്താവാണ് ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യയേയും പാകിസ്താനെയും ചൈന ഒരിക്കലും ആണവശക്തികളായി അംഗീകരിച്ചിരുന്നില്ല. ഞങ്ങളുടെ നിലപാട് മാറിയിട്ടുമില്ല’- ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ലു കാങ് മാധ്യമങ്ങളോട് പറഞ്ഞതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ന്യൂക്ലിയര്‍ സപ്ലയേഴ്സ് ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് ചൈനയാണ്. ആണവ നിരായുധീകരണ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പു വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം ചൈന വിലക്കുന്നത്. പിന്നാലെ എന്‍എസ്ജി അംഗത്വത്തിന് പാകിസ്താനും ശ്രമിച്ചിരുന്നു.
Discussion about this post