ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമന്റെ മകനോട് ചില കാര്യങ്ങള്‍ ആവശ്യപ്പെട്ട് പാക് നടന് ഹംസ അബ്ബാസ് അലിയുടെ ട്വീറ്റ്.
മോഡിയുടെ രാഷ്ട്രീയ പ്രചരണത്തിനുവേണ്ടിയുള്ള യുദ്ധവും മരണവും കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോയെന്ന് അച്ഛന് തിരിച്ചെത്തിയാല്‍ ചോദിക്കണമെന്നാണ് ഹംസ ട്വീറ്റിലൂടെ ആവശ്യപ്പെടുന്നത്.
‘മോനേ! നിന്റെ അച്ഛനൊരു പട്ടാളക്കാരനാണ്. അതില്‍ അഭിമാനിക്കൂ. ഞങ്ങള്‍ അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്ക് തിരിച്ചയക്കുകയാണ്. തിരിച്ചെത്തിയ അദ്ദേഹത്തെ കെട്ടിപ്പിടിക്കുമ്പോള്‍, മോന് ഒരു കാര്യം ചോദിക്കണം, മോഡിയുടെ രാഷ്ട്രീയ ക്യാംപെയ്നുവേണ്ടിയുള്ള യുദ്ധവും മരണവും കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോയെന്ന്? മറ്റൊരു കാര്യം കൂടി നീ ചോദിക്കണം, ജമ്മുകാശ്മീരിലെ നിന്നെപ്പോലുള്ള കൊച്ചു കുഞ്ഞുങ്ങള്‍ അവരുടെ അച്ഛനൊപ്പമുള്ള സമാധാന ജീവിതം അര്‍ഹിക്കുന്നില്ലേയെന്ന്? സമാധാനം’ എന്നാണ് ഹംസ അലി അബ്ബാസിയുടെ ട്വീറ്റ്.
അഭിനന്ദന് വര്‍ദ്ധമാനെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രാജ്യന്തര റെഡ് ക്രോസ് സമിതിയിലൂടെയാണ് കൈമാറ്റം. അഭിനന്ദന് ഇന്ന് വാഗ അതിര്‍ത്തിയിലൂടെ തിരികെയെത്തും.
Hey lil champ! Ur dad is a soldier, be proud of him. We r sending him back to u. But whn u do hug him aftr he is back, ask him is war & death for Modi's political campaign worth it? Also ask him tht dont lil champs like u in Kashmir deserve to live in peace with thr dads? PEACE❤️ pic.twitter.com/UHttKp9M59
— Hamza Ali Abbasi (@iamhamzaabbasi) February 28, 2019
Discussion about this post