ന്യൂയോര്‍ക്ക്: പാകിസ്താന് സൈന്യം പിടികൂടിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ വിട്ടയ്ക്കാനുള്ള പാകിസ്താന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് യുണൈറ്റഡ് നേഷന്‍സ്. യുഎന്‍ ചീഫ് ആന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്കാണ് വിഷയത്തില്‍ യുഎന്‍ പ്രതികരണം അറിയിച്ചത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് യുഎന്നും രാജ്യാന്തര സമൂഹവും എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് യുഎന്‍ പ്രതികരണം നടത്തിയത്. പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും എത്രയും വേഗം പരസ്പരധാരണകളോടെ നീക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്നലെ പറഞ്ഞത്.
Discussion about this post