ഇസ്ലാമാബാദ്: ഇന്ത്യ -പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണവുമായി പാകിസ്താന്. ഇന്ത്യ- പാക് അതിര്‍ത്തിയിലൂടെ സര്‍വ്വീസു നടത്തുന്ന ട്രെയിന്‍ സംഝോധ എക്സ്പ്രസിന്റെ സര്‍വ്വീസ് പാകിസ്താന് നിര്‍ത്തിവച്ചു. വ്യോമഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സര്‍വ്വീസ് നിര്‍ത്തി വയ്ക്കുന്നതായാണ് അറിയിപ്പ്.
16 യാത്രക്കാരുമായി യാത്ര പുറപ്പെടാനൊരുങ്ങുന്നതിന് മുന്‍പായാണ് സര്‍വ്വീസ് റദ്ദാക്കുന്നത്. 6 എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്സ്പ്രസ്. 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നത്.
Discussion about this post