ലണ്ടന്‍: ഇന്ത്യ-പാകിസ്താന് ബന്ധം അതീവഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെ നിലവിലെ പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സമാധാന നോബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായി. പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നും മലാല പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം. യുദ്ധഭീകരതയെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണെന്നും ഒരിക്കല്‍ തുടങ്ങിയാല്‍ അതവസാനിപ്പിക്കല്‍ എളുപ്പമായിരിക്കില്ലെന്നും മലാല ഓര്‍മ്മിപ്പിച്ചു. നിലവിലുള്ള യുദ്ധങ്ങള്‍ കാരണം നിരവധിപ്പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് . അതിനാല്‍ തന്നെ മറ്റൊരു യുദ്ധം ഇനി നമുക്ക് വേണ്ടെന്നും മലാല ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ശരിയായ നേതൃത്വം തെളിയിക്കണമെന്നും കാലങ്ങളായി നിലനില്‍ക്കുന്ന കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണമെന്നും മലാല അഭ്യര്‍ത്ഥിച്ചു.
Discussion about this post