കാഠ്മണ്ഡു: നേപ്പാള്‍ ടൂറിസം മന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് മന്ത്രിയുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറുപേര്‍ കൊല്ലപ്പെട്ടു.നേപ്പാളിലെ തെഹ്റാതും ജില്ലയില്‍ വെച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്.
ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റു അഞ്ചുപേരുമാണ് കൊല്ലപ്പെട്ടതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. എന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ സര്‍ബേന്ദ്ര ഖാനല്‍ വ്യക്തമാക്കി.
















Discussion about this post