ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി പുറപ്പെട്ട് കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ യാത്രാ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്. ഡല്‍ഹി സ്വദേശി ഭവ്യേ സുനേജയാണ് വിമാനം പറത്തിയത്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയാണ് ഭവ്യേ.
2011ലാണ് ഭവ്യേ ഇന്തോനേഷ്യയുടെ ലയണ്‍ എയറില്‍ പൈലറ്റായി ജോലിക്കു ചേര്‍ന്നത്. ബോയിംഗ് വിമാനങ്ങള്‍ പറത്തുന്നതിലും ഇയാള്‍ പരിശീലനം നേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
യാത്രാ വിമാനമായ ലയണ്‍ എയറാണ് അപകടത്തില്‍പെട്ടത്. ഇന്തോനേഷ്യയിലെ ജാവ ദ്വീപിന് സമീപത്തായാണ് വിമാനം കടലില്‍ പതിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്ത് 13 മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ സേനയും സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ വിഭാഗവും വിമാനം കടലില്‍ തകര്‍ന്നു വീണെന്ന വിവരം സ്ഥിരീകരിച്ചിരുന്നു.
Discussion about this post