ഇസ്ലാമാബാദ്: പാകിസ്താന്‍ നടത്തിയ മിന്നലാക്രമണത്തില്‍ പാകിസ്താന് കാര്യമായ കേടുപാടുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന പാക് വാദത്തെ ഖണ്ഡിച്ച് പ്രദേശത്തെ ജനങ്ങളുടെ മൊഴി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ട് ഭയന്ന് വിറച്ചാണ് പാകിസ്താന്‍ അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ ഉറക്കമുണര്‍ന്നത്. ജയ്ഷെ മുഹമ്മദ് ഭീകരര്‍ അവിടെ ഉണ്ടായിരുന്നതായും ഗ്രാമവാസികളുടെ മൊഴികള്‍ സ്ഥിരീകരിക്കുന്നു.
തകര്‍ന്ന കുന്നിന്‍മുകളില്‍ ജയ്ഷെ മുഹമ്മദ് നടത്തിക്കൊണ്ടിരുന്ന ഒരു മദ്രസയുണ്ടായിരുന്നുവെന്ന്. ഒരു ഗ്രാമവാസി പറഞ്ഞു. ‘തനിക്കവിടം പരിചയമുണ്ട്. അവിടെ ജെയ്ഷെയുടെ ഒരു പരിശീലന ക്യാമ്പ് ഉണ്ടായിരുന്നു. ഇതെല്ലാം നടത്തുന്നത് ജെയ്ഷെ മുഹമ്മദാണ്’ – ഇയാള്‍ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സിനോട് വെളിപ്പെടുത്തി.
‘എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി പറയാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നുകഴിഞ്ഞപ്പോഴാണ് അതൊരു ആക്രമണമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. വീണുകിടക്കുന്ന മരങ്ങളും തകര്‍ന്ന കെട്ടിടങ്ങളും കാണാന്‍ സാധിച്ചു. ബോംബ് വീണ തകര്‍ന്ന സ്ഥലങ്ങളും കണ്ടു’- 25 വയസുകാരനായ മുഹമ്മദ് അജ്മല്‍ റോയിറ്റേഴ്സിനോട് പറഞ്ഞു.
എന്നാല്‍ ഒരാള്‍ക്ക് പരുക്ക് പറ്റുകമാത്രമാണ് ചെയ്തതെന്ന് മറ്റൊരു ഗ്രാമവാസി പറഞ്ഞു. 40 കിലോമീറ്റര്‍ അകത്തേക്ക് കടന്നുവരെ ഇന്ത്യ ബോംബ് വര്‍ഷിച്ചതിനാല്‍ സാധാരണ ജനങ്ങളും ഇന്ത്യയുടെ ആക്രമണത്തില്‍ ഭയന്നിരിക്കുകയാണ്.