ഇസ്ലാമാബാദ്: ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ കടുത്ത സമ്മര്‍ദ്ദത്തിലായതോടെ കര്‍ശ്ശന നടപടികളിലേക്ക് നീങ്ങി പാകിസ്താന്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി അറിയിച്ചു. പാകിസ്താനില്‍ ഇന്ത്യ നടത്തിയത് പ്രകോപനപരമായ നീക്കമാണെന്ന് വ്യക്തമാക്കിയാണ് സുഷമയും പങ്കെടുക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി) നടത്തുന്ന ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലാണ് ഒഐസി കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള അന്‍പത്തിയേഴ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട സംഘടനയുടെ ചടങ്ങില്‍ പ്രത്യേക ക്ഷണിതാവാണ് സുഷമ സ്വരാജ്.
Discussion about this post