വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തില്‍ പൊറുതിമുട്ടി അമേരിക്കന്‍ കര്‍ഷകര്‍. സോയാബീന്‍ കര്‍ഷകരെയാണ് വ്യാപാര യുദ്ധം പ്രതിസന്ധിയില്‍ ആക്കിരിക്കുന്നത്. വ്യാപാര യുദ്ധം കാരണം പലരും സോയാബീന്‍ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.
അമേരിക്കയിലെ പ്രധാന സോയാബീന്‍ ഉല്പാദന മേഖലയാണ് ഇല്ലിനോയിസ്. ഈ വര്‍ഷം നല്ല വിളവെടുപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും കര്‍ഷകര്‍ ഇപ്പോള്‍ ആശങ്കയിലാണ്. യുഎസ് ചൈന വ്യാപാര യുദ്ധം സോയാബീന്‍ കയറ്റുമതിയെയും ബാധിച്ചു. അതുകൊണ്ടു തന്നെ വിലവര്‍ധനയും കുറഞ്ഞിരിക്കുകയാണ്
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി സോയാബീന്‍ കൃഷി ഉടമക്ക് സബ്സിഡികളില്‍ 84 സെന്റ് കൊടുക്കുന്നുണ്ടെങ്കിലും, 2018 ജൂലായില്‍ അമേരിക്കന്‍ സോയാബീനുകളില്‍ ചൈനയുടെ താരിഫ് ചുമത്തുന്നത് മുതല്‍ 20 ശതമാനം വില ഇടിഞ്ഞിരിക്കുകയാണ്. ചില കര്‍ഷകര്‍ സോയാബീന്‍ വിളകള്‍ വെട്ടിക്കുറച്ചു. അവര്‍ ഗോതമ്പ് കൃഷിയിലെക്ക് മാറിയിരിക്കുകയാണ്
യുഎസ് കാര്‍ഷിക വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ അമേരിക്കയില്‍ 89.55 ദശലക്ഷം ഏക്കര്‍ സ്ഥലത്താണ് സോയാബീന്‍ കൃഷി നടക്കുന്നത്. കഴിഞ്ഞവര്‍ഷം സോയബീന്‍ കയറ്റുമതിയില്‍ 62 ശതമാനം ചൈനയിലേയ്ക്കാണ് അയച്ചത്.
Discussion about this post