ധാക്ക: വിമാനം റാഞ്ചാന്‍ ശ്രമിച്ച ഭീകരനെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു. ചിറ്റഗോങ്ങിലാണ് സംഭവം. 25 വയസ് തോന്നിക്കുന്ന ഇയാള്‍ പിസ്റ്റള്‍ കൊണ്ട് വിമാനത്താവളത്തില്‍ കയറിയത് എങ്ങനെ എന്ന് ആര്‍ക്കും വ്യക്തമല്ല. എന്നാല്‍ ഇയാളോട് കീഴടങ്ങാന്‍ നേരത്തെ സൈന്യം ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് വെടിവെച്ച് വീഴ്ത്തിയത്. ഇയാള്‍ മെഹ്ദി എന്ന് സ്വയം അവകാശപ്പെട്ടിരുന്നു..
അതേസമയം ഇയാള്‍ നേരത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാളുടെ ആവശ്യം നിരസിച്ചിരുന്നു. കൂടാതെ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
ധാക്കയില്‍ നിന്ന് ദുബായിലേക്ക് പോകുകയായിരുന്ന ബിജി 147 വിമാനം ചിറ്റഗോങ്ങിലെ ഷാ അമാനത്ത് എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. ധാക്കയിലെ ഹസ്രത് ഷാ ജലാല്‍ വിമാനത്തവളത്തില്‍ നിന്ന് പറന്നുയര്‍ന്നയുടന്‍ ഇയാള്‍ കോക്പിറ്റിലെത്തി വിമാനം ചിറ്റഗോങ്ങില്‍ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post