12 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; പിരിയാന്‍ കഴിയാതെ എന്തോ ഒന്ന് ഇരുവര്‍ക്കുമിടയില്‍ തങ്ങി നിന്നു! ഒടുവില്‍ കൂട്ടുകാരിയെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ച് പ്രമുഖ മോഡല്‍! അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ ‘ലെസ്ബിയന്‍ കപ്പിളി’ന്റെ കഥ ഇങ്ങനെ

തായ്‌ലാന്‍ഡിലെ അയുത്തയ്യയില്‍ ബുദ്ധന്റെ ഭീമന്‍ പ്രതിമയ്ക്ക് അരികിലിരുന്ന് വെര്‍ണ വിദയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

തായ്‌ലാന്റ്: 12 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ ബാല്യകാല സുഹൃത്തിനെ ജീവിതത്തില്‍ ഒപ്പം കൂട്ടിയ പ്രമുഖ മോഡലിന്റെ കഥയാണ് ഇന്ന് ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. മോഡലായ വിദ ഒപ്പം കൂട്ടിയത് കുഞ്ഞുനാള്‍ മുതലേ അറിയാവുന്ന പ്രിയ കൂട്ടുകാരി വെര്‍ണയെയാണ്. ലെസ്ബിയന്‍ ആയതോടെയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇരുവരും കണ്ടുമുട്ടിയത്.

ശേഷം ഇവരുടെ യാത്രകള്‍ ഒന്നിച്ചായിരുന്നു. പിരിയാന്‍ കഴിയാത്ത തരത്തില്‍ എന്തോ ഒരു കണ്ണി തങ്ങള്‍ക്കിടയിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞതും ഈ യാത്രകള്‍ക്കിടെയായിരുന്നു. അങ്ങനെ ഒരു യാത്രക്കിടയില്‍ വച്ചാണ് അവര്‍ ആ ഇഷ്ടം പരസ്പരം പറഞ്ഞത്. തായ്‌ലാന്‍ഡിലെ അയുത്തയ്യയില്‍ ബുദ്ധന്റെ ഭീമന്‍ പ്രതിമയ്ക്ക് അരികിലിരുന്ന് വെര്‍ണ വിദയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ആദ്യമായി കണ്ടുമുട്ടുമ്പോള്‍ വിദയും വെര്‍ണയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. സ്‌കൂള്‍ കാലം കഴിഞ്ഞ് വിദയും വെര്‍ണയും രണ്ടുവഴിക്ക് പിരിഞ്ഞു.

അവരവരുടെ താല്‍പര്യത്തിന് അനുസരിച്ച് വിദ്യാഭ്യാസം നേടി. ഇതിനിടെ വിദ അറിയപ്പെടുന്ന മോഡലായി. ഫിലിപ്പീന്‍സില്‍ നടന്ന പല ഫാഷന്‍ മേളകളിലും വെട്ടിത്തിളങ്ങിയ താരമായി. ഒടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഒരേ ലിംഗത്തില്‍ പെട്ട രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുന്നുവെന്നതിലെ ആനന്ദമല്ല യഥാര്‍ത്ഥത്തില്‍ ഞങ്ങളെ ഒരുമിപ്പിച്ചത്. ആരുടെ കൂടെയായിരിക്കുമ്പോഴാണ് ഏറ്റവും സന്തോഷിക്കുന്നത്, അയാളോടൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷിക്കാനുള്ള തീരുമാനമായിരുന്നു അത്..’- വിദ പറയുന്നു.

വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും അവരന്നേ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സ്വവര്‍ഗരതിയെ കുറ്റമായി കാണുന്ന ഒരു സമൂഹത്തിന് മുമ്പില്‍ നിന്ന് ഇക്കാര്യം എങ്ങനെ തുറന്നുപറയണമെന്നറിയാതെ കുഴയുകയായിരുന്നു. എങ്കിലും എന്ത് സംഭവിച്ചാലും 2020ല്‍ വിവാഹിതരാകാമെന്ന് ഉറപ്പിച്ചു. ഇതിനിടെ ഇരുവരുടെയും പ്രണയബന്ധം വിദയുടെ ഫാഷന്‍ ഇന്‍ഡസ്ട്രിയിലും രണ്ടുപേരുടെ നാട്ടിലും സുഹൃത്തുക്കള്‍ക്കിടയിലും വീട്ടുകാര്‍ക്കിടയിലുമെല്ലാം സംസാരവിഷയമായി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. കാത്തിരിപ്പ് തുടരാതെ അവര്‍ ഉടന്‍ വിവാഹിതരായി.

നമ്മള്‍ കരുതും, ഇത്തരം കാര്യങ്ങളൊന്നും പെട്ടെന്ന് ആലോചിക്കാതെ പുറത്തുപറയരുത്. അതിനൊരു സമയമുണ്ട് എന്നെല്ലാം… അങ്ങനെയില്ല. നമ്മള്‍ നമ്മളെത്തന്നെ സ്വയം തിരിച്ചറിയുന്ന ഒരു ഘട്ടമുണ്ട്. അത് കടന്നുകഴിഞ്ഞാല്‍ പിന്നെ അതായിത്തന്നെ അഭിമാനപൂര്‍വ്വം ജീവിക്കുക. പലരുടെ വാക്കുകളും പെരുമാറ്റങ്ങളുമൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സന്തോഷം തോന്നുന്നു..’- വിദ പറയുന്നു.

Exit mobile version