വാഷിംഗ്ടണ്‍: സ്കൂളില്‍ വെച്ച് കുട്ടികള്‍ തമ്മില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ലൂസിയാനയില്‍ നിന്നുള്ള മെഗന് ആഡ്കിന്സിനാണ്(32) അറസ്റ്റിലായത്.
മെഗന്റെ മകന് പഠിക്കുന്ന സ്കൂളില്‍ നടന്ന അടിപിടി മകന് തന്നെയാണ് വിഡിയോയില്‍ പകര്‍ത്തിയത്. സംഭവം നടന്ന അന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ മാതാവ് പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. മറ്റു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ ചിലര്‍ ഈ വിഡിയോ കാണുന്നതിന് ഇടയായതിനെ തുടര്‍ന്നു പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ലൂസിയാനയിലെ നിയമമനുസരിച്ചു ഇല്ലീഗല്‍ ആക്ടിവിറ്റിയുടെ ഫോട്ടോ, വിഡിയോ എന്നിവ പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്. അറസ്റ്റിലായ മെഗനെ കറക്ഷണല്‍ സെന്റില്‍ അടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. ഫൈനും, ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
Discussion about this post