പാരിസ്: കൂടുതല്‍ സ്വവര്‍ഗ സൗഹാര്‍ദമാകാന്‍ ഒരുങ്ങി ഫ്രാന്‍സ്. രാജ്യത്തെ സ്കൂളുകളില്‍ ഇനി മുതല്‍ അച്ഛന്, അമ്മ എന്നതിന് പകരം പാരന്റ് 1, പാരന്റ് 2, എന്നിങ്ങനെയായിരിക്കും രേഖപ്പെടുത്തുക. പുതിയ നിയമ ഭേദഗതിയിലൂടെയാണ് ഫ്രാന്‍സിലെ സ്കൂളുകളില്‍ നിയമം പാസാക്കിയത്.
സ്വവര്‍ഗ രക്ഷകര്‍ത്താക്കള്‍ക്ക് വിവേചനം നേരിടുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള ഭേദഗതി കൊണ്ടുവന്നതെന്ന് നിയമത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു. എന്നാല്‍ രക്ഷിതാവ് 1, ആരാണെന്നതിന് കുറിച്ചുളള കലഹങ്ങള്‍ ഉണ്ടായേക്കാം എന്നതും ചര്‍ച്ചയാകുന്നുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് എംപിമാര്‍ പുതിയ ഭേദഗതി പാസാക്കിയത്. ‘വിശ്വാസത്തിന്റെ വിദ്യാലയം’ പടുത്തുയര്‍ത്തുന്നതിനു വേണ്ടിയെന്ന പേരിലാണ് പുതിയ നിയമം.
സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയപ്പോള്‍ തന്നെ അച്ഛന്, അമ്മ എന്നതിനു പകരം രക്ഷിതാവ് 1, രക്ഷിതാവ് 2 എന്നിങ്ങനെ മാറ്റണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് നിയമവിധേയമാക്കിയിരുന്നില്ല.
Discussion about this post