വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ ബരാക് ഒബാമ ഉള്‍പ്പെടെയുളള ഡൊണ്ള്ഡ് ട്രംപിന്റെ 12 വിമര്‍ശകര്‍ക്ക് തപാല്‍ ബോംബുകള്‍ ലഭിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.72 മണിക്കൂറില്‍ പത്തോളം തപാല്‍ ബോംബുകളാണ് കണ്ടെത്തിയത്.
ഡെമോക്രാറ്റ് നേതാക്കളായ ബറാക് ഒബാമ, ഹില്ലരി ക്ലിന്റണ്, ഓസ്കര് ജേതാവായ ഹോളിവുഡ് നടന് റോബര്‍ട്ട് ഡി നിറോ, മുന്‍ യുഎസ് വൈസ് പ്രസിഡന്ററ് ജോ ബൈഡന് തുടങ്ങിയവര്‍ക്ക് തപാല്‍ ബോംബുകള്‍ അയച്ചിരുന്നു. കൂടാതെ സിഎന്‍എന്‍ ന്യൂയോര്‍ക്ക് ബ്യൂറോയിലേക്ക് അയച്ച തപാല്‍ ബോംബുകള്‍ കഴിഞ്ഞദിവസം കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു.
Discussion about this post