ലഹോര്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പരമോന്നത സിവിലയന്‍ ബഹുമതി നല്കി പാകിസ്താന്. 2000 കോടി ഡോളറിന്റെ നിക്ഷേപം പാകിസ്താനില്‍ നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ‘നിഷാന്‍ ഇ പാകിസ്താന്’ നല്കി ആദരിച്ചത്. പ്രസിഡന്റ് ആരിഫ് അലിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് പുരസ്കാരം സമ്മാനിച്ചത്.
സൗദി ജയിലുകളില്‍ കഴിയുന്ന 2107 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ മുഹമ്മദ് ബിന്‍ സല്മാന് ഒപ്പുവച്ചു.
അതേസമയം, പുല്‍വാമ ഭീകരാക്രണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ട പാകിസ്താന് സൗദിയുടെ പിന്തുണയ്ക്കായി വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്.
സൗദിയും യുഎഇയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിനിടെ പാകിസ്താന് വീണുകിട്ടിയ അവസരമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. ഞായറാഴ്ച സൗദി കിരീടാവകാശിയുടെ വിമാനം പാകിസ്താന്റെ വ്യോമ അതിര്‍ത്തിയില്‍ പ്രവേശിച്ചതു മുതല്‍ ആറ് യുദ്ധവിമാനങ്ങളാണ് അകമ്പടി നല്‍കിയത്. ഇതിന് ശേഷമാണ് സൗദി ജയിലുകളില്‍ കഴിയുന്ന 2,107 പാകിസ്താനികളെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ് വന്നത്.
Discussion about this post