ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ആരോപണങ്ങളെ തള്ളി പാകിസ്താന്. ഭീകരാക്രമണത്തെ സംബന്ധിച്ച് അന്വേഷണങ്ങള്‍ക്ക് മുമ്പെ ഇന്ത്യ ആരോപണം ഉന്നയിക്കുകയാണെന്നും പാകിസ്താന് ജയ്ഷെ മുഹമ്മദിനെ 2002ല്‍ നിരോധിച്ചതാണെന്നും ഉപരോധം ഇപ്പോഴും തുടരുകയാണെന്നും വ്യക്തമാക്കി.
എല്ലാകാര്യത്തിനും പാകിസ്താനെ പഴിക്കുന്നത് തെറ്റാണെന്നും പാക് മന്ത്രി ഫവാദ് ചൗദരി പ്രതികരിച്ചു. ഇന്ത്യയുമായുള്ള ബന്ധം സാധാരണരീതിയിലാക്കാന്‍ പാകിസ്താന് ആഗ്രഹിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
ജയ്ഷെ നേതാവ് മസൂദ് ചാവേറാക്രമണത്തിന് ആഹ്വാനം ചെയ്തത് പാക് സൈനികാശുപത്രിയില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശബ്ദ സന്ദേശം മുഖേനയാണ് ചാവേറാക്രമണത്തിന് നിര്‍ദേശം നല്‍കിയത്.
Discussion about this post