ധാക്ക: ഇപ്പോഴത്തെ അഞ്ചുവര്‍ഷത്തെ ഭരണകാലാവധി പൂര്‍ത്തിയായാല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമെന്നു ബംഗ്ളാ പ്രധാനമന്ത്രി ഷേക്ക് ഹസീന. നാലാംതവണയും പ്രധാനമന്ത്രിയായി ഷേക്ക് ഹസീന സത്യപ്രതിജ്ഞ ചെയ്തത് ഒരു മാസം മുമ്പാണ്.
ചെറുപ്പക്കാര്‍ക്കു വേണ്ടി മാറിക്കൊടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ജര്‍മന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഷേക്ക് ഹസീന പറഞ്ഞു. റിട്ടയര്‍ ചെയ്തശേഷം ഗോപാല്‍ഗഞ്ചിലെ തുന്ഗിപരാ ഗ്രാമത്തിലെ തറവാട്ടില്‍ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Discussion about this post