ബാഗ്ദാദ്: ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങളെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇറാഖ് യുവതിയായ 25കാരി. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ നല്കിയതിനാല് ആദ്യം കുറച്ച് ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ മക്കളെയും പൂര്‍ണ്ണ ആരോഗ്യത്തോടെ ലഭിച്ചതിന്റെ ഇരട്ട സന്തോഷം കൂടി ഇവര്‍ക്കുണ്ട്.
അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ദിയാലി പ്രവിശ്യയിലെ അല്‍ ബാതൗല്‍ ആശുപ്രത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് സ്വാഭാവിക പ്രസവത്തിലൂടെ ഇവര്‍ക്ക് ജനിച്ചത്. ഇറാഖില്‍ ഇത് ആദ്യമായാണ് ഒറ്റപ്രസവത്തില്‍ ഏഴ് കുട്ടികള്‍ ജനിക്കുന്നത്. കുട്ടികളുടെ അച്ഛന്റെ പേര് യൂസഫ് ഫാദില്‍ എന്നറിയിച്ചിട്ടുണ്ടെങ്കിലും അമ്മയുടെ പേര് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം, കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇവ സമൂഹമാധ്യമങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. 1997ലാണ് ലോകത്ത് ആദ്യമായി ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ ജനിച്ചത്. മിറാക്കിള്‍ ബര്‍ത്ത് എന്നായിരുന്നു ആ പ്രസവത്തെ വൈദ്യലോകം വിശേഷിപ്പിച്ചത്. ഒറ്റ പ്രസവത്തില്‍ ഏഴ് കുട്ടികള്‍ ജനിക്കുന്ന അവസ്ഥയെ സെപ്റ്റിയൂപ്ലെറ്റ്സ് എന്നാണ് പറയുന്നത്. എണ്ണത്തിനനുസരിച്ച് ഇത് പല പേരുകളില്‍ അറിയപ്പെടുന്നു.
Discussion about this post