തടിച്ച് കൊഴുത്തുരുണ്ട ശരീരവും വലിയ തലയും പേറിയുള്ള ആ പന്ത്രണ്ടുകാരന് ആരും മറന്നുകാണില്ല.. കാഴ്ചക്കാര്‍ക്ക് ഒരേ സമയം വേദനയും കൗതുകവുമായിരുന്നു ആര്യ പേര്മന. തന്റെ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ പുറത്ത് കഴിക്കുമ്പോള്‍ നിസഹായതയോടെ നോക്കിയിരിക്കാനെ അവനാകുമായിരുന്നുള്ളൂ. എന്തിനേറെ പറയുന്നു ഒരു മുറി തന്നെ വേണം അവനിരിക്കാന്‍.
ഇന്തോനോഷ്യ സ്വദേശിയായ ഈ കുട്ടി വീട്ടുകാര്‍ക്ക് എന്നും ബുദ്ധിമുട്ടായിരുന്നു. നിയന്ത്രണമില്ലാതെ തടിച്ചും കൊഴുത്തും വളര്‍ന്നു വലുതായ ആ ശരീരം അവനെ കൊണ്ടെത്തിച്ചത് 192 കിലോയെന്ന ഭീമാകരന്‍ സംഖ്യയില്‍. പലഘട്ടങ്ങളിലായി ഡോക്ടര്‍മാരും ഡയറ്റീഷ്യന്മാരും കൈയ്യൊഴിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ കുടുംബം പെരുവഴിയിലായി.
എന്നാല്‍ കുറച്ചു ദിവസങ്ങളായി ആര്യ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പക്ഷെ ഇവിടെ വിറവിയെടുക്കുന്നത് പുതിയ കഥയാണ്. കാറ്റൂരി വിട്ട ബലൂണ്‍ മാതിരി ദൂരെക്കളഞ്ഞ അവന്റെ 192 കിലോ പൊണ്ണത്തടി ഇന്ന് അവനില്ല. സര്ജറിലയിലൂടെയും ഡയറ്റ് പ്ലാനിലൂടെയും അമിതഭാരമെന്ന കൂടപ്പിറപ്പിനെ ദൂരെ കളഞ്ഞു.\
കഴിഞ്ഞ ഏപ്രിലില്‍ ഭാരം കുറയ്ക്കുന്ന ഗാസ്ട്രിക് ബൈപ്പാസ് സര്‍ജറി (Gastric bypass surgery) ചെയ്യുന്നതോടെയാണ് ആര്യയുടെ തലവര മാറുന്നത്. കൊഴുപ്പടങ്ങിയ ആ ശരീരത്തില്‍ നിന്നും പതിയെ പതിയെ ഭാരം പിന്‍വാങ്ങാന്‍ തുടങ്ങി. മധുരം കൊണ്ട് ശരീരത്തില്‍ തുലാഭാരം നടത്തുന്ന ആര്യയുടെ ജീവിതത്തില്‍ നിന്നും മധുര പലഹാരങ്ങള്‍ക്ക് ഗെറ്റ് ഔട്ട് ദിവസേനയുള്ള അഞ്ച് കിലോമീറ്റര്‍ നടത്ത കൂടിയായപ്പോള്‍ സംഗതി ഉഷാര്‍. ശരീരം സാധാരണ ഗതിയിലേക്ക് വന്നു തുടങ്ങി.
ഒരുപാട് ഭക്ഷണം താങ്ങുന്ന ആ വയറിനെ ഡയറ്റിന് ചേരും വിധം പാകപ്പെടുത്തിയെടുത്തായിരുന്നു അടുത്ത പരീക്ഷണം. അവസരത്തിലും അനവസരത്തിലുമുള്ള വിശപ്പിനെ മൈന്‍ഡ് ചെയ്യാതെ ശരീരത്തെ വരിഞ്ഞു മുറുക്കി. ഇത്രയൊക്കെയായപ്പോള്‍ ഏകദേശം 60 കിലോയോളം ആര്യയുടെ ശരീരത്തില്‍ നിന്നും പടിയിറങ്ങിപ്പോയി.
ഇന്ന് ഏതൊരു കുട്ടികളേയും പോലെ കളിക്കാനും ശാരീരിക അസ്വസ്ഥകളില്ലാതെ ഉറങ്ങാനും സ്കൂളില്‍ പോകാനുമൊക്കെ തനിക്ക് കഴിയാറുണ്ടെന്ന് ആര്യ പറയുന്നു. 192ല്‍ നിന്നും 100 കിലോയില്‍ വരെ എത്തി നില്‍ക്കുകയാണ് ആര്യയിന്ന്. ഇത്രയൊക്കെയായാലും പൊണ്ണത്തടിയോട് ഇനിയും താന്‍ സന്ധി ചെയ്തിട്ടില്ലെന്ന് ആര്യ പറയുന്നു. ശരാശരി ശരീരഭാരത്തിലേക്ക് എത്തുന്നത് വരെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു ആര്യ പേര്മാനയുടെ പേരാട്ടം.\
Discussion about this post