ലണ്ടന്‍: ഇനി കള്ളനെ പിടിക്കാന്‍ പുതിയ തന്ത്രം.. കൈനോക്കി പിടിക്കാമെന്ന് ആധുനികശാസ്ത്രത്തം പറയുന്നു. കൈകളുടെ പുറംഭാഗത്തുള്ള ഞരമ്പുകളുടെ ഘടന, തൊലിയുടെ ചുളിവുകള്‍ , നിറം എന്നിവയുടെ അടിസ്ഥാനത്തില്‍ പഠനം നടത്തി കുറ്റവാളിയെ വിലയിരുത്താം എന്നാണ് കണ്ടെത്തല്‍. വടക്കുപടിഞ്ഞാറന്‍ ബ്രിട്ടനിലെ ‘ലാന്‍കാസ്റ്റര്‍ യൂനിവേഴ്സിറ്റി’യിലെ പ്രൊഫസര്‍ ദമെ സൂ ബ്ലാക്കിന്റെ നേതൃത്വത്തില്‍ നടന്ന പരീക്ഷണങ്ങളാണ് ലോക ശ്രദ്ധ നേടുന്നത്.
വിരലടയാളം പോലെ വ്യക്തികളുടെ കൈകളിലെ ഞരമ്പുകളുടെ ഘടനയും ചുളിവും നിറവും എല്ലാം ഓരോരുത്തരിലും വ്യത്യസ്തമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവഴി ക്യാമറകളില്‍ പതിയുന്ന കുറ്റവാളികളുടെ കൈകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാല്‍ വ്യക്തികളെ തിരിച്ചറിയാമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
നിലവില്‍ കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ നിന്ന് കുറ്റവാളികളുടെ വിരലടയാളം വെച്ചാണ് കുറ്റവാളികളെ അന്വേഷകര്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ കുറ്റവാളികളുടെ കൈകളുടെ ചിത്രം മാത്രം കിട്ടിയാല്‍ മതി.
Discussion about this post