നെയ്റോബി: ആഫ്രിക്കയില്‍നൂറ് വര്‍ഷത്തിനു ശേഷം ആദ്യമായി കരിമ്പുലിയെ കണ്ടെത്തി. നൂറ് കൊല്ലത്തെ ഇടവേളയില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലോ സമീപ പ്രദേശങ്ങളിലോ കരിമ്പുലി ഇതു വരെ മനുഷ്യന്റെ കാഴ്ചയില്‍ പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ കെനിയയിലെ കാട്ടില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍ അത്ഭുതം കൂറിയിരിക്കുകയാണ് വന്യജീവി ഗവേഷകര്‍.
വന്യജീവി ഫോട്ടോഗ്രാഫറും ജൈവശാസ്ത്രജ്ഞനുമായ വില്‍ ബുറാര്‍ദ് ലൂകസ് ആണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ തന്റെ വെബ്സൈറ്റിലൂടെ പുറത്തു വിട്ടത്. വനപ്രദേശത്തെ മൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ വില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ക്യാമറയ്ക്ക് മുമ്പിലാണ് അപ്രതീക്ഷിതമായി ഒരു കരിമ്പുലി വന്നു പെട്ടത്.
സാധാരണ പുലികളുടെ വര്‍ഗത്തില്‍ പെടുന്നവയാണ് കരിമ്പുലികളും. ശരീരത്തില്‍ പുള്ളികള്‍ സൃഷ്ടിക്കുന്ന കറുപ്പുനിറം അധികമായിത്തീരുമ്പോഴാണ് കരിമ്പുലിയാവുന്നത്. ഏഷ്യന്‍ കാടുകളിലാണ് പൊതുവെ ഈ പുലികളുടെ സാന്നിധ്യമുള്ളത്. അതിനാല്‍ തന്നെ, ആഫ്രിക്കന്‍ വനങ്ങളില്‍ കരിമ്പുലിയെ കണ്ടെത്തിയത് അപ്രതീക്ഷിതവും ആശ്ചര്യജനകവുമായി.
1909 ന് ശേഷം കെനിയയില്‍ ആദ്യമായാണ് കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post