സാന്‍ഹോസെ: മുന്‍ കോസ്റ്റാറിക്കന്‍ പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ഓസ്കാര്‍ ഏരിയസിനെതിരെ വീണ്ടും ലൈംഗിക ആരോപണം. മുന്‍ മിസ് കോസ്റ്ററിക്ക ജേതാവ് യാസ്മിന് മൊറെയ്ല്‍സാണ് ഇത്തവണ ലൈഗിംക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഏരിയസ് തന്നെ അനുമതിയില്ലാതെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയെന്നാണ് യാസ്മിന് പരാതിപ്പെട്ടിരിക്കുന്നത്. മുന്‍ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചാണ് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായതെന്നും യാസ്മിന് മൊറെയ്ല്‍സ് ആരോപിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴിയാണ് താന്‍ ഏരിയസിനെ പരിചയപ്പെട്ടതെന്നും ഇതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രവൃത്തി ഉണ്ടായതെന്നും മൊറെയ്ല്‍സ് ആരോപിക്കുന്നു. ഇതിന് മുമ്പും ഏരിയസിനെതിരെ ഇത്തരത്തിലുള്ള ലൈഗിംക ആരോപണം ഉണ്ടായിട്ടുണ്ട്. മുന്‍ സൗന്ദര്യ റാണി യാസ്മിന് മൊറെയ്ല്സയുടെ ആരോപണത്തോടെ ഏരിയസ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏരിയസിനെതിരെയുള്ള ആരോപണത്തെ അനുകൂലിച്ച് നിരവധി പേരാണ് തെരുവിലറങ്ങിയത്. അതേ സമയം പരാതിയുടെ കോപ്പി ലഭിച്ചതായി ഏരിയസിന്റെ അഭിഭാഷകന് പറഞ്ഞു.
ഏരിയസിനെതിരെ ആദ്യമായി പീഡന ആരോപണം ഉന്നയിച്ചത് ആണവായുധ വിരുദ്ധ പ്രവര്‍ത്തക അലക്സാന്ദ്ര ആര്‍സാണ്. അതേസമയം മൊറെയ്ല്‍സിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. മീ ടൂവിന്റെ ഭാഗമായി നിരവധി ആളുകളാണ് പരാതി നല്‍കിയത്. എന്നാല്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയത് രണ്ട് പേര് മാത്രമാണ്.
Discussion about this post