ഐഫോണ്‍ കാരണം മൃഗശാലയില്‍ പുതിയ നിയമം വന്നു.! ആപ്പിളിന് പകരം കരടി കൂട്ടിലേക്ക് എറിഞ്ഞത് ഐഫോണ്‍

ബീജിംഗ്: ചൈനയിലെ യാന്‍ ചെങ് മൃഗശാലയിലെത്തിയ വ്യക്തി ആപ്പിളാണെന്ന് കരുതി കരടിക്ക് എറിഞ്ഞു കൊടുത്തത് ഐഫോണ്‍. കരടിക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ തന്റെ ഐഫോണ്‍ എറിഞ്ഞു കൊടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കരടികളെ വീഡിയോയില്‍ പകര്‍ത്തുന്നതിനിടെ മറ്റൊരു സന്ദര്‍ശകനാണ് ഫോണ്‍ എറിഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

യാന്‍ചെങ് മൃഗശാലയിലെത്തിയ വ്യക്തി കരടികളെ കാണുന്നതിനൊപ്പം അവര്‍ക്ക് കഴിക്കാനായി ആപ്പിളും, കാരറ്റുകളും എറിഞ്ഞു കൊടുക്കുകയായിരുന്നു. അബദ്ധത്തില്‍ എപ്പോഴോ കൈയ്യിലുണ്ടായിരുന്ന ഐഫോണാണ് പുള്ളിക്കാരന്‍ കരടിക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സന്തോഷത്തില്‍ വീണു കിട്ടിയ ഐഫോണിലേക്ക് സൂക്ഷിച്ച് നോക്കിയ കരടിക്കുട്ടന്‍ കൂടെയുണ്ടായിരുന്ന കരടിക്ക് പോലും കൊടുക്കാതെ ഫോണും കടിച്ചെടുത്തുകൊണ്ട് കൂട്ടിലേക്ക് ഓടുകയും ചെയ്തു.

തുടര്‍ന്ന് മൃഗശാല ജീവനക്കാരന്‍ കരടിക്കുട്ടനില്‍ നിന്ന് എങ്ങനെയോ ഫോണ്‍ ഒപ്പിച്ചു കൊണ്ടു വന്ന് ഉടമയെ തിരിച്ചേല്‍പ്പിച്ചെങ്കിലും അത് പൂര്‍ണമായും നശിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇനിമുതല്‍ സന്ദര്‍ശകര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പാടില്ലെന്ന് മൃഗശാല അധികൃതര്‍ പുതിയ നിയമം കൊണ്ടു വരികയും ചെയ്തു.

Exit mobile version