ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞു ജീവന്‍ ജീവിതത്തിലേക്ക്; തുണയായത് അലറിയുള്ള കരച്ചില്‍

ന്യൂലന്‍ഡ്: പിറന്നു വീണ ഉടനെ ചോരക്കുഞ്ഞിനെ അഴുക്കുചാലില്‍ ഉപേക്ഷിച്ചു. തുര്‍ന്ന് ആ കുരുന്നു ജീവനെ അവര്‍ ജീവിതത്തിലേക്ക് കരകയറ്റി. ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡര്‍ബനിലായിരുന്നു സംഭവം. റോഡ് അരികിലെ മഴ വെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടിയില്‍നിന്നാണ് നവജാതശിശുവിനെ രക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ ഡര്‍ബനിലെ ന്യൂലന്‍ഡ് ഈസ്റ്റില്‍ വഴിപോക്കരിലൊരാള്‍ പെണ്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഴുക്കു വെള്ളം കടന്നുപോകുന്ന പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞ്. അഗ്‌നിശമന സേനയും പോലീസും ചേര്‍ന്ന് പൈപ്പ് മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് കുട്ടി അഴുക്കുചാലില്‍ എത്തപ്പെട്ടതെന്നു സംബന്ധിച്ച് വിവരമില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.\

Exit mobile version