പബ്ജി കളിക്കാന്‍ ഭാര്യ അനുവദിച്ചില്ല.. നാലു മാസം ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് യുവാവ് നാട് വിട്ടു

മലേഷ്യ: വിവാദമായ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിക്കാന്‍ ഭാര്യ അനുവദിച്ചില്ല.. യുവാവ് നാലു മാസം ഗര്‍ഭിണിയായ ഭാര്യയേയും കുടുംബത്തേയും ഉപേക്ഷിച്ച് നാട് വിട്ടു. മലേഷ്യയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ഭാര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. സമാധാനമായി വീട്ടിലിരുന്ന പബ്ജി കളിക്കാന്‍ ഭാര്യ അനുവദിക്കാത്തതും ജോലിക്ക് പോകാന്‍ പറയുന്നതുമാണ് യുവാവിനെ ചൊടിപ്പിച്ചത്.

ഭാര്യയുടെ ശല്യം കാരണം ദിവസേനയുള്ള പബ്ജി ക്വോട്ട തീര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും യുവാവ് ആശങ്കാകുലനാക്കിയിരുന്നു. രാത്രിയില്‍ ഉറക്കമിളട്ട് ഗെയിം കളിക്കുന്നത് ഭര്‍ത്താവിന്റെ ശീലം ആയിരുന്നെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവ് തിരിച്ചെത്തുമെന്ന പ്രതീക്ഷ ഇവര്‍ കൈവിടുന്നില്ല.

പബ്ജി ഗെയിമിന് അടിമപ്പെട്ട് ജിവിതം കളിച്ച് തീര്‍ക്കുന്നവരുടെ നിരവധി വാര്‍ത്തകളാണ് അടുത്തിടെ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

Exit mobile version