ആല്‍ബനി: പലപ്പോഴും വീട്ടുകാരെക്കാള്‍ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നത് വളര്‍ത്തുമൃഗങ്ങളായിരിക്കും. ഇവിടെ ന്യൂയോര്‍ക്കില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ് സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്കിലെ ടക്കഹോയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഫെയര്‍വ്യൂ അവന്യൂവില്‍ നിന്ന് അസാധാരണമായ രീതിയില്‍ ഒരു വളര്‍ത്തുപട്ടി ബഹളം വയ്ക്കുന്നുവെന്ന് അറിയിച്ച് ഒരാള്‍ പോലീസില്‍ ഫോണ്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനെ 11 മാസം പ്രായമായ ‘പിറ്റ്ബുള്‍’ ഇനത്തില്‍ പെട്ട നായ സമീപത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അടച്ചിട്ടിരുന്ന വീടിന്റെ ബേസ്മെന്റില്‍, പിറകിലായി തുറന്നിട്ടിരുന്ന വാതിലിലൂടെ പോലീസ് അകത്തുകടന്നു. അവിടെയാകെ ഗ്യാസ് ചോര്‍ന്ന് രൂക്ഷമായ മണം പരക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മുകളിലുണ്ടായിരുന്ന വീട്ടുകാര്‍ അറിയാതെ പോവുകയായിരുന്നു.
വീട്ടുകാരെ ഇക്കാര്യമറിയിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാകാം ‘സാഡി’ യെന്ന വളര്‍ത്തുപട്ടി പുറത്തിറങ്ങി മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാനായി നീണ്ടനേരം കുരച്ചത്. വെറുതെ വായിലിട്ട് ചവയ്ക്കാന്‍ വീട്ടുകാര്‍ വാങ്ങിനല്‍കിയ മരക്കഷ്ണമുപയോഗിച്ചാണ് ‘സാഡി’ താഴത്തെ നിലയിലെ പിന്‍വാതില്‍ തുറന്നത്.
Discussion about this post