ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ മെസെഞ്ചറിന്റെ പുതിയ വേര്‍ഷ മെസെഞ്ചര്‍ 4 എത്തി. ലോകത്തെമ്പാടുമുള്ള 1.3 ബില്യണ്‍ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മികച്ച വിനിമയ സേവനങ്ങളും, കൗതുകകരമായ പൊടിക്കൈകളും ഉള്‍പ്പെടുത്തിയാണ് മെസെഞ്ചര്‍ 4 എത്തിയിരിക്കുന്നത്. നിലവിലെ ഒന്‍പത് ടാബ് വേര്‍ഷന് പകരമായി, കൂടുതല്‍ ലളിതമായ മൂന്ന് ടാബുകളാണ് പുതിയ വേര്‍ഷനില്‍ ഉള്ളത്.
ചാറ്റ്, പീപ്പീള്‍, ഡിസ്‌ക്കവറി എന്നീ മൂന്ന് പ്രധാന ടാബുകളാണ് പുതിയ മെസെഞ്ചറിന്റെ സവിശേഷത. മെസേജിങ്ങും, ചാറ്റിങ്ങുകളും ചാറ്റ് ഓപ്ഷന് കീഴിലാണ് വരുന്നത്. പീപ്പിള്‍ ഓപ്ഷനില്‍ കോണ്‍ടാക്ടുകളും ഓണ്‍ലൈന്‍ സ്റ്റോറികളും ലഭ്യമാവും. ഡിസ്‌ക്കവറി ഓപ്ഷന് കീഴിലായിരിക്കും ഗെയിം-ബിസിനസ്സ് ഇടപാടുകള്‍ വരുന്നത്.
മെസെഞ്ചര്‍ നിലവില്‍ അതിന്റെ നവീകരണ പാതയിലാണെന്നും കൂടുതല്‍ ഫീച്ചറുകള്‍ ആപ്പില്‍ ലഭ്യമാക്കുമെന്നും മെസഞ്ചര്‍ ചീഫ് സ്റ്റാന്‍ ചഡ്‌നോവ്‌സ്‌കി അറിയിച്ചു.
Discussion about this post