ഗാസ: ഗാസ അതിര്‍ത്തിയില്‍ 2018 മാര്‍ച്ച് 30ന് തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇത് വരെ അറുതിവന്നിട്ടില്ല. ഇസ്രയേലിന്റെ ഭാഗമായ പ്രദേശത്തുള്ള തങ്ങളുടെ വീടുകളിലേക്ക് തിരികെ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പലസ്തീന് അഭയാര്‍ഥികള്‍ ഇസ്രയേലിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്.
ഇതെതുടര്‍ന്ന് ആളിപ്പടര്‍ന്ന തീയും പുകയും മറയാക്കി പലസ്തീന് പോരാളികള്‍ വീണ്ടും ഗാസ അതിര്‍ത്തിയില്‍ എത്തി ഇസ്രയേലിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. ഇതോടെ ഇസേലി സൈന്യം കണ്ണീര് വാതകം പ്രയോഗിച്ചു. എന്നിട്ടും സംഘര്‍ഷം തുടര്‍ന്നതോടെ ഇസ്രേലി സൈന്യം വെടിവയ്പ് നടത്തുകയായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 2018 തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 250ലേറെ പേര്.
Discussion about this post