കറാച്ചി: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും മകള്‍ മറിയത്തിന്റെയും മരുമകന്‍ സഫ്ദറിന്റെയും അപേക്ഷ തള്ളി പാകിസ്താന്‍ സര്‍ക്കാര്‍. യാത്രാ നിരോധന പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യണമെന്നായിരുന്നു മൂവരുടെയും ആവശ്യം. കഴിഞ്ഞവര്‍ഷം ഒക്‌ടോബറിലാണ് യാത്രവിലക്ക് പട്ടികയില്‍നിന്ന് പേരു നീക്കണമെന്നഭ്യര്‍ത്ഥിച്ച് വെവ്വേറെ അപേക്ഷ നല്‍കിയത്.
അഴിമതി, അധികാരം ദുര്‍വിനിയോഗം ചെയ്യല്‍, ഭീകരവാദം എന്നിവയിലൊന്നിലും ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ വിലക്കു നീക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മൂവരെയും യാത്രവിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
Discussion about this post