ആഭ്യന്തര സംഘര്‍ഷം രൂക്ഷം; ശിശുമരണം ക്രമാതീതമായി കൂടുന്നു, വെനസ്വേലയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയില്‍

കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ തലസ്ഥാനമായ കരാക്കസില്‍ ഉള്ള ഒരു ആശുപത്രിയില്‍ പതിന്നാല് കുട്ടികളാണ് മരിച്ചത്

കാരക്കസ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ആവശ്യത്തിന് മരുന്നോ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാതെ വെനസ്വേലയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് രാജ്യത്തെ ശിശുമരണം ക്രമാതീതമായി കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ തലസ്ഥാനമായ കരാക്കസില്‍ ഉള്ള ഒരു ആശുപത്രിയില്‍ പതിന്നാല് കുട്ടികളാണ് മരിച്ചത്. രാജ്യത്തെ കുട്ടികളില്‍ രോഗ പ്രതിരോധ ശേഷി തീരെ കുറവാണെന്നും ഇതിനു കാരണം ശുദ്ധ ജലത്തിന്റെയും പോഷരകാഹാരത്തിന്റെയും അപര്യാപ്തതയാണെന്നുമാണ് റിപ്പോര്‍ട്ട്.

വെനസ്വേലയിലെ ആശുപത്രികളില്‍ ആവശ്യത്തിനുള്ള ജീവനക്കാരും മരുന്നോ മറ്റു ആവശ്യ ചികിത്സാ സംവിധാനങ്ങളോ ഒന്നുമില്ല. അസുഖബാധിതരായ കുട്ടികള്‍ക്ക് വേണ്ടത്ര ചികിത്സ നല്‍കാനാവുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പൊതുജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി പ്രസിഡന്റ് നിക്കോളാസ് മദൂറോ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. തൊഴിലില്ലായ്മയും ഭക്ഷ്യക്ഷാമവും രൂക്ഷമായതിനെ തുടര്‍ന്ന് മുപ്പത് ലക്ഷത്തിലേറെ പേരാണ് മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്തിരിക്കുന്നത്.

Exit mobile version