നാറ്റോയുടെ ഡിസംബര്‍ സമ്മേളനത്തിന് ലണ്ടന്‍ വേദിയാവും. നാറ്റോയുടെ 70-ാം വാര്‍ഷികത്തിന്റെ സന്ദര്‍ഭത്തില്‍, സമ്മേളനത്തിന് വേദിയാവാന്‍ അനുമതി നല്‍കിയ യു.കെക്ക് നന്ദി അറിയിക്കുന്നതായി നാറ്റോയുടെ പശ്ചിമ വിഭാഗം സൈനിക മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.
നാറ്റോയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചക്ക് വെക്കാന്‍ പറ്റിയ അവസരമാണ് ലണ്ടന്‍ സമ്മേളനമെന്ന് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. നാറ്റോയുടെ ആദ്യ ആസ്ഥാനം സ്ഥിതി ചെയ്തിരുന്നത് ലണ്ടനിലായിരുന്നു. നാറ്റോയുടെ 12 സ്ഥാപക രാജ്യങ്ങളില്‍ ഒന്നായ യു.കേക്ക് സഖ്യ രാജ്യങ്ങളില്‍ അനിഷേധ്യ സ്ഥാനമാണുള്ളതെന്നും ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.