വാഷിങ്ടണ്‍ ഡിസി: മെക്സിക്കോ അതിര്‍ത്തിയില്‍ മതില് പണിയുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ ഒരു പൗരന്റെ ജീവന് കൂടി അനധികൃത കുടിയേറ്റക്കാര്‍ മൂലം ഇല്ലാതാകരുതെന്നും അതിന് മതില് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ വാര്‍ഷിക പ്രസംഗത്തിലാണ് മതില് പണിയുമെന്ന് ട്രംപ് ആവര്‍ത്തിച്ചത്.
‘ജനപ്രതിനിധി സഭയില്‍ പലരും നേരത്തെ അതിര്‍ത്തി മതിലിനെ പിന്തുണച്ചിരുന്നു. അന്നത് നടപ്പിലായിട്ടില്ല. ഇപ്പോള്‍ താന്‍ അത് പൂര്ത്തിയാക്കിത്തരാമെന്നും ട്രംപ് പറഞ്ഞു. മതിലിനു ഫണ്ട് കണ്ടെത്തുന്ന കാര്യത്തില്‍ ഫെബ്രുവരി 15ന് മുന്‍പ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും തീരുമാനത്തിലെത്തണമെന്നും ട്രംപ് പറഞ്ഞു.
അതിര്‍ത്തി മതില് പണിയുന്നത് അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനും അത്യന്താപേക്ഷിതമാണെന്നും രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയാണ് അനധികൃത കുടിയേറ്റമെന്നുമാണ് ട്രംപിന്റെ വാദം.
മെക്സിക്കന്‍ മതിലിന്റെ പേരിലാണ് അടുത്തിടെ അമേരിക്ക ദിവസങ്ങള്‍ നീണ്ട ഭരണ പ്രതിസന്ധി നേരിട്ടത്. മതിലിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം അവസാനിപ്പിച്ച ശേഷമാണ് ഭരണസ്തംഭനം നീങ്ങിയത്.
Discussion about this post