ഫ്രൈഡ് ചിക്കനോട് പ്രേമം മൂത്ത് ‘കെഎഫ്സി’ എന്ന് ചുണ്ടില്‍ ടാറ്റൂ ചെയ്ത് പെണ്‍കുട്ടി. തബാത്ത ആന്‍ഡ്രേ എന്ന പെണ്‍കുട്ടിയാണ് തന്റെ ചുണ്ടിനകത്ത് കെഎഫ്സി എന്ന് ടാറ്റൂ ചെയ്തിരിക്കുന്നത്.
അവളെ സംബന്ധിച്ച് ഇത് തമാശയല്ല. കാരണം, തബാത്ത ആന്‍ഡ്രേ ഒരു ഫ്രൈഡ് ചിക്കന്‍ പ്രേമിയാണ്. മെല്‍ബണില്‍ നിന്നുള്ള ഈ ഇരുപതുകാരി അങ്ങനെയാണ്
കെഎഫ്സി എന്ന് ടാറ്റൂ ചെയ്യുന്നത്. വീട്ടുകാരോട് ടാറ്റൂ ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ പ്രിയപ്പെട്ടതെന്തെങ്കിലും ചെയ്തോളൂ എന്നാണ് പറഞ്ഞത്. അങ്ങനെ ക്വീന്‍സ് ലാന്‍ഡില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോഴാണ് അവള് ടാറ്റൂ ചെയ്യുന്നത്.
ടാറ്റൂ ചെയ്ത് വീട്ടുകാരെ കാണിച്ചപ്പോള്‍ അവരത് തമാശയാണെന്നാണ് കരുതിയത്. എന്നാല്‍, പിന്നീട് യാഥാര്‍ത്ഥ്യമാണെന്ന് മനസിലായെന്നും അവരതിനോട് പൊരുത്തപ്പെട്ടുവെന്നും പെണ്‍കുട്ടി പറയുന്നു.
ആഴ്ചയില്‍ ഒരു തവണയെങ്കിലും താന്‍ കെഎഫ്സി സന്ദര്‍ശിക്കാറുണ്ട്. കൂട്ടുകാര്‍ പോലും തന്നെ ചിക്കന്‍ വിദഗ്ധയായിട്ടാണ് കാണുന്നതെന്നും ആന്‍ഡ്രേ പറയുന്നു. ഇപ്പോള്‍ വാ തുറന്ന് ചുണ്ടിനകത്ത് ചെയ്ത ടാറ്റൂ കാണുമ്പോള്‍ എല്ലാവരും അമ്പരക്കാറുണ്ട് എന്നും അത് എല്ലാവര്ക്കും ചിരിക്കാനുള്ള വകയാകുന്നുവെന്നും ആന്‍ഡ്രേ പറഞ്ഞു.
Discussion about this post