വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയ്ക്കുള്ളിലെ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതാദ്യമായാണ് മാര്‍പാപ്പ ഇത്തരത്തില്‍ ഉള്ള ഒരു തുറന്ന് പറച്ചില് നടത്തുന്നത്. ചില പുരോഹിതര്‍ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും അവരെ ലൈംഗിക അടിമയാക്കിയ സംഭവമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഇനി നടക്കാതിരിക്കാനും പ്രശ്നം പരിഹരിക്കാനുമുള്ള ശ്രമത്തിലാണെന്നും മാര്‍പാപ്പ വ്യക്തമാക്കി. മുന്‍ഗാമിയായ ബെനഡിക്റ്റ് മാര്‍പാപ്പയുടെ കാലത്ത് ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നെന്നും മാര്‍പാപ്പ വ്യക്തമാക്കി.
Discussion about this post