ബ്രുമാഡിന്‍ഹോ: ബ്രസീലില്‍ ഡാം തകര്‍ന്നതിന്റെ അലയൊലികള്‍ ഇപ്പോഴും അടിച്ചു കൊണ്ടേയിരിക്കുകയാണ്. ഒരു നിമിഷത്തില്‍ നിരവധി ജീവനുകളാണ് കുത്തിയൊലിച്ചു വന്ന ചളിയും വെള്ളവും കൊണ്ടു പോയത്. 300ലധികം പേരെയും ഇനിയും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തില്‍ ഡാം പൊട്ടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരികയാണ്.
ജനുവരി 25നാണ് തെക്ക് കിഴക്കന്‍ ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട് പൊട്ടി തകര്‍ന്നത്. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുന്ന വീഡിയോ തരംഗമാവുകയാണ്. അണക്കെട്ട് പൊട്ടി ചെളി ഒഴുകിയെത്തുന്നത് വീഡിയോയില്‍ കാണാം. പ്രദേശവാസികളാണ് അണക്കെട്ട് പൊട്ടിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയത്.
പ്രദേശത്തെ ഞെട്ടിച്ച അപകടത്തില്‍ 121 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. അപകടത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപോയി. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണിത്.
Video shows moment of the rupture of the dam in #Brumadinho #Brasil #Damdoorbraak #Brazilië pic.twitter.com/C31g41MLeB
— Juan (@Juan94827382) February 1, 2019
Discussion about this post